ഫാസിസത്തിനെതിരെ എന്ന പേരില്‍ ഹിന്ദുത്വത്തിനെതിരായി കോഴിക്കോട്ട കുറെ സംഘടനകള്‍ സംഘടിപ്പിച്ച അമാനവ സംഗമത്തിനെതിരായി സംഘപരിവാറിന്റെ സോഷ്യല്‍ മീഡിയ കാമ്പയിന്. ലവ് ഹിന്ദുത്വ ഹാഷ് ടാഗ് പ്രചരണം. ഫാസിസത്തിനെതിരെ എന്ന പേരില്‍ ഹിന്ദുത്വത്തിനെതിരായ പ്രചരണമാണ് മുസ്ലിം സംഘടനകളും ഇടത് പക്ഷ സംഘടനകളും ചേര്‍ന്ന് നടത്തിതെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആരോപണം. പരിപാടിയക്കിടെ ഉയര്‍ത്തിയ ഫക് ഹ്യൂമനിസം, ഫക് ഹിന്ദുത്വ പോസ്റ്ററുകള്‍ വ്യാപകമായി സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഫാസിസം എന്ന പേരില്‍ ഹിന്ദുക്കള്‍ക്കെതിരായ പ്രചരണവും ഹിന്ദുത്വത്തെ അപമാനിക്കലുമാണ് നടക്കുന്നതെന്നും ഇത്തരം പോസ്റ്ററുകള്‍ ഉദാഹരണമാക്കി ഇവര്‍ പറയുന്നു..
ഇത്തരം പ്രചരണങ്ങള്ക്കെതിരായാണ് ലൗവ് ഹിന്ദുത്വ ഹാഷ് ടാഗുമായി സംഘപരിവാറും, ഹിന്ദു സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്.
ഹിന്ദുത്വം തങ്ങളുടെ ജീവ വായുവാണ് എന്നുള്ള പ്രചരണവുമായാണ് കാമ്പയിന് മുന്നോട്ട് പോകുന്നത്. വിവിധ ആചാര്യന്മാരുടെ പാത പിന്തുടരുന്ന ഹിന്ദുത്വത്തെ ഞങ്ങള്‍ സ്നേഹിക്കുന്നു. ഹിന്ദുത്വത്തിനായി സകലതും ത്യാജിക്കു എന്നിങ്ങനെയുള്ള വാചകങ്ങളും ഹാഷ് ടാംഗിന് കീഴെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദുത്വത്തെ തകര്‍ക്കുക വഴി ഭാരതീയ സംസ്ക്കാരത്തെ തകര്‍ക്കാനുള്ള ചുവപ്പ് സംഘടനകളുടെയും, സെമസ്റ്റിക് മത തീവ്രവാദ സംഘടമകളുടെയും ശ്രമമാണെന്നാണ് മനുഷ്യം സംഗമവും, അമാനവ സംഗമവും എന്നും ആരോപണമുണ്ട്.
ഇതോടെ അമാനവ സംഗമം ഫലത്തില്‍ പരിവാറിനെ സഹായിക്കുകയാണ് എന്നുള്ള മറുവാദം ഇടതുപക്ഷവും ഉയര്‍ത്തുന്നു.
Discussion about this post