പ്രേമം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയ താരമായി മാറിയ നടിയാണ് സായി പല്ലവി. സായി പല്ലവിയുടെ തിരഞ്ഞെടുപ്പുകളും അഭിനയവും എന്നും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. തന്റെ ഓരോ ചിത്രത്തിലും സായി പല്ലവി തന്റേതായ അഭിനയ മികവ് കാഴ്ചവച്ചിട്ടുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ തന്റേതായ സ്ഥാനം നേടിയ സായി പല്ലവി ഇപ്പോള്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
രാമായണ കഥ പറയുന്ന ‘രാമായണം’ എന്ന ചിത്രത്തില്‍ സീതയായി അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് നടി. രണ്‍ബീര്‍ കപൂര്‍ ആണ് രാമനായി എത്തുന്നത്.
ഇപ്പോഴിതാ, നേരത്തെ ഒരു സിനിമ പരാജയപ്പെട്ടപ്പോള്‍ സായി പല്ലവി ചെയ്ത കാര്യത്തെ കുറിച്ചാണ് ചർച്ച. സിനിമ പരാജയപ്പെട്ടപ്പോള്‍ സായി പല്ലവി പ്രതിഫലമായി വാങ്ങിയ പണത്തില്‍ നിന്ന് നാല്‍പത് ലക്ഷം രൂപ തിരികെ നല്‍കിയത് വലിയ ചർച്ച ആയിരുന്നു.
2018ല്‍ പുറത്തിറങ്ങിയ പടി പടി ലേചെ മനസു എന്ന തെലുങ്ക് സിനിമയുടെ പരാജയത്തിന് ശേഷമാണ് സായി പല്ലവി നിര്‍മാതാവിന് പ്രതിഫലത്തില്‍ നിന്ന് നാല്‍പത് ലക്ഷം രൂപ തിരികെ നല്‍കിയത്.
പണത്തിന് വേണ്ടിയല്ല അഭിനയിക്കുന്നത്, അത് തന്റെ പാഷനാണെന്ന് പലപ്പോഴും സായി പല്ലവി പറഞ്ഞിട്ടുണ്ട്. ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിട്ടും സായി പല്ലവി അഭിനയിക്കാന്‍ തയ്യാറാവാതിരുന്നതും ശ്രദ്ധേയമാണ്.
Discussion about this post