എറണാകുളം: കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടന്നുവന്ന നായികയാണ് ഷോൺ റോമി. ആദ്യ ചിത്രത്തിൽ തന്നെ റോമി വളരെയധികം ശ്രദ്ധിക്കപ്പെട്ടു. നടി മാത്രമല്ല മോഡൽ കൂടിയാണ് റോമി. എന്നാൽ 2023ൽ പുറത്തിറങ്ങിയ രജനി എന്ന ചിത്രത്തിന് ശേഷം ഷോൺ റോമി അഭിനയത്തിൽ നിന്നും മോഡലിംഗിൽ നിന്നും വിട്ട് നിന്നിരുന്നു. ഇതിനുള്ള കാരണം വ്യക്തമാക്കുകയാണ് റോമി.
ചർമ്മത്തെ ഗുരുതരമായ രോഗം ബാധിച്ചിരുന്നുവെന്നും, ഇതേ തുടർന്ന് വലിയ മാനസിക ശാരീരിക ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നുമാണ് നടി പറയുന്നത്. 2024 എന്നെ സംബന്ധിച്ച് അതിജീവനത്തിന്റെ വർഷം ആയിരുന്നു. ചർമ്മത്തിന് ഓട്ടോ ഇമ്യൂൺ അവസ്ഥയുണ്ടായി. ജീവിതം തന്നെ കൈവിട്ട സാഹചര്യം ആയിരുന്നു ഇത്. ഇതോടെ അഭിനയം ഉൾപ്പെടെ പലതും ഉപേക്ഷിക്കേണ്ടിവന്നു. മറ്റ് ചിലത് ദൈവം കൊണ്ടുവന്ന് തന്നിരുന്നു. ഇതിൽ ഒന്നാണ് എന്റെ ബെസ്റ്റി. അവളെ വീണ്ടും ഞാനുമായി ചേർത്തുവച്ചു. ഇതൊരു ഘട്ടം മാത്രമാണെന്നും തലമുടി ഒരു മാസത്തിനുള്ളിൽ തന്നെ തിരികെ വരുമെന്നും അവൾ പറഞ്ഞു. അങ്ങനെ തന്നെ സംഭവിച്ചുവെന്നും റോമി വ്യക്തമാക്കി.
ഒരോ രണ്ട് ആഴ്ച കൂടുമ്പോഴും സ്റ്റിറോയിഡ് ഇൻജെക്ഷൻ എടുത്തു. ഇതോടെ വർക്ക് ഔട്ട് പോലും ചെയ്യാൻ കഴിയാതെ ആയി. ആർത്തവം ക്രമം തെറ്റി. നേരത്തെ വന്ന ആർത്തവം ജീവിതത്തിന്റെ വേഗത കുറച്ചു. തുടർന്ന് ഗോവയിലേക്ക് പോയി. ഇവിടം ഒരുപാട് സഹായിച്ചു. ഇവിടെ വച്ച് ഞാൻ ആരെന്നതുമായി ഇഴുകി ചേരാൻ ആരംഭിച്ചു. പതിയെ സുഖപ്പെടാൻ ആരംഭിച്ചുവെന്നും റോമി പറഞ്ഞു.
Discussion about this post