കീര്‍ത്തി ആസാദിനെ സഹായിക്കുമെന്ന് സുബ്രഹ്മണ്യന് സ്വാമി
ഡല്‍ഹി: ബിജെപിയിലെ പ്രമുഖ നേതാവ് അരുണ്‍ ജെയ്റ്റ്ലിയെ വെല്ലുവിളിച്ച് കീര്‍ത്തി പ്രസാദ് എംപി രംഗത്തെത്തിയതിന് പിന്നില്‍ ബിജെപിയിലെ തന്നെ പ്രമുഖര്‍ ചിലരുടെ പിന്തുണയുണ്ടെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. അതിന് ശരിവെക്കുകകയാണ് ബിജെപിയിലെ മുതിര്‍ന്ന നേതാവായ സുബ്രഹ്മണ്യം സ്വാമിയുടെ പ്രസ്താവന.
പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ബിജെപി നേതാവ് കീര്‍ത്തി ആസാദിനെ പിന്തുണച്ച് സുബ്രഹ്മണ്യംസ്വാമി ഇന്ന് രംഗത്തെത്തി. കീര്‍ത്തി ആസാദിനെ പോലെയുളള സത്യസന്ധനായ വ്യക്തിയെ ബിജെപി നഷ്ടപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നായിരുന്നു സുബ്രഹ്മണ്യംസ്വാമിയുടെ പ്രസ്താവന. കത്തിനുള്ള മറുപടി നല്കാന് കീര്‍ത്തി ആസാദിനെ സഹായിക്കാമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത സുബ്രഹ്മണ്യംസ്വാമി റീട്വീറ്റ് ചെയ്തിരുന്നു.
കള്ളപ്പണം രാജ്യത്തെത്തിക്കുന്നതിന് വിഘാതമായി നില്‍ക്കുന്നവരെ പുറത്ത് കൊണ്ടു വരുമെന്ന് നേരത്തെ സ്വാമി പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അരുണ്‍ ജയ്റ്റ്ലിയ്ക്കെതിരെ സ്വാമി തന്ത്രം മെനയുകയാണെന്ന വാര്‍ത്തയും പുറത്ത് വന്നു. ഇതിന് ശേഷമാണ് ഡിഡിസിസി ആരോപണം ഉയര്‍ന്നതും കീര്‍ത്തി ആസാദ് ഇതിനെതിരെ രംഗത്തെത്തിയതും. കീര്‍ത്തി ആസാദിനെ പിന്തുണച്ച് അദ്വാനി ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തിയതും ശ്രദ്ധേയമായി.
Discussion about this post