ബത്തേരി: വയനാട്ടിൽ മാവോയിസ്റ്റുകൾക്ക് സഹായം എത്തിക്കുന്നയാൾ പിടിയിൽ. വയനാട് – കോഴിക്കോട് അതിർത്തിലുള്ള വനമേഖലയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് സ്വദേശി തമ്പിയാണ് പിടിയിലായത്. കബനീദളം മാവോയിസ്റ്റുകൾക്ക് വിവരങ്ങൾ കൈമാറിയിരുന്നത് ഇയാളാണെന്നാണ് സൂചന.
ഇയാളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് തണ്ടർ ബോൾട്ട് ചോദ്യം ചെയ്യുകയാണ്. ഉൾക്കാട്ടിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് സന്ദേശം കൈമാറുകയായിരുന്നു പിടിയിലായ ആളുടെ ചുമതല എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്. കണ്ണൂർ വനമേഖലയിൽ തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.
Discussion about this post