ഭൂരിഭാഗം ഇന്റർനെറ്റ് ഉപയോക്താക്കളുടെയും പ്രധാന വിനോദം ആയിരിക്കും ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. സമയം പോകുന്നതിന് വേണ്ടിയാണ് ഇത് കളിക്കുന്നത് എങ്കിലും തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് നൽകുന്ന ഗുണം ചെറുതൊന്നുമല്ല. ഏകാഗ്രത വർദ്ധിപ്പിക്കാൻ ഇത്തരം ഗെയിമുകൾക്ക് സാധിക്കും. അത്തരത്തിൽ ഏകാഗ്ര വർദ്ധിപ്പിക്കാൻ ഉതകുന്ന ഗെയിമാണ് താഴെ നൽകിയിരിക്കുന്നത്.
ഒരു കൂട്ടം കോഴിക്കുട്ടികൾ ആണ് ചിത്രത്തിൽ ഉള്ളത്. മരങ്ങളും ചിത്രങ്ങളിൽ കാണാം. മരച്ചില്ലയിലും മറ്റും ചില കോഴിക്കുട്ടികൾ ഒളിച്ചിരിക്കുന്നതും ഇവിടെ കാണാം. എന്നാൽ കോഴികൾ മാത്രമല്ല ഈ ചിത്രത്തിൽ മറ്റൊരാൾ കൂടി ഒളിച്ചിരിക്കുന്നുണ്ട്. പതുങ്ങിയിരിക്കുന്ന ഈ വിരുതനെയാണ് നിങ്ങൾ കണ്ടെത്തേണ്ടത്.
ഏഴ് സെക്കൻഡ് സമയമാണ് നിങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. ഈ സമയത്തിനുള്ളിൽ കണ്ടുപിടിച്ചാൽ ഈ കളിയിൽ വിജയിക്കും. അല്ലെങ്കിൽ പരാജയപ്പെടും. സംഗതി എളുപ്പമാണെന്നാകും കേൾക്കുമ്പോൾ തോന്നുക. എന്നാൽ 99 ശതമാനം പേരും ഇതിൽ പരാജയപ്പെടാറുണ്ട്. ഇതിന് കാരണവും ഉണ്ട്.
ചിത്രത്തിൽ ഒരു പന്നിക്കുട്ടനാണ് ഒളിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ നിങ്ങൾക്ക് ഇത് കണ്ടെത്തണം എങ്കിൽ മികച്ച ഏകാഗ്രതയുളളവർ ആയിരിക്കണം. അത്തരക്കാർ മാത്രമേ ഇതിൽ വിജയിക്കുകയുള്ളൂ. വലതു ഭാഗത്ത് മരത്തിന് പുറകിലായിട്ടാണ് പന്നിക്കുട്ടൻ ഒളിച്ചിരിക്കുന്നത്.
Discussion about this post