ടെൽ അവീവ്: ഇസ്രായേൽ പലസ്തീൻ യുദ്ധം പാരമ്യത്തിൽ എത്തിനിൽക്കെ ദു:ഖകരമായ വാർത്തകളാണ് ഓരോനിമിശവും പുറത്തുവരുന്നത്. ഇപ്പോഴിതാ 16 വയസ് മാത്രം പ്രായമുള്ള പലസ്തീൻ അക്രമിയുടെ കുത്തേറ്റ് 20 കാരിയായ ഇസ്രായേൽ അതിർത്തി പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടതായി വിവരം.
എലിഷേവ റോസ ഇഡ ലുബിൻ എന്ന സൈനികയാണ് മരിച്ചത്. കിഴക്കൻ ജറുസലേമിലെ ബാലനാണ് പൊലീസുകാരിയെ കുത്തിക്കൊലപ്പെടുത്തിയത്. ആയുധധാരിയായ അക്രമിയെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി.
ജെറുസലേമിലെ ഓൾഡ് സിറ്റിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികയെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 2021-ൽ അമേരിക്കയിലെ ജോർജിയയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയതാണ് ഇവർ. 2022-ൽ കരസേനയുടെ ഭാഗമായ ഇസ്രായേൽ ബോർഡർ പോലീസിൽ ചേർന്ന് സേവനം ആരംഭിക്കുകയായിരുന്നു.
അക്രമിയുടെ വീട് കണ്ടെത്തി പൊളിച്ചുമാറ്റാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ് ഇസ്രായേൽ സൈന്യം.
Discussion about this post