Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കൃത്രിമമഴ പെയ്യിക്കും; സ്‌കൂളുകൾക്ക് അവധി നേരത്തെയാക്കി; വായുമലിനീകരണം നേരിടാൻ കൂടുതൽ നടപടികളുമായി ഡൽഹി സർക്കാർ

by Brave India Desk
Nov 9, 2023, 08:37 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: വായുമലിനീകരണം നേരിടാൻ കൂടുതൽ നടപടികളുമായി ഡൽഹി സർക്കാർ. കൃത്രിമ മഴ പെയ്യിക്കാനും വിവിധ ആപ്പുകൾ വഴി ബുക്ക് ചെയ്ത് നഗരത്തിലെത്തുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുളള ടാക്‌സികൾക്ക് വിലക്കേർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു.

കൃത്രിമമഴ പെയ്യിച്ച് മലിനീകരണ തോത് കുറയ്ക്കുന്നതിനുളള സാദ്ധ്യതകൾ ഐഐടി കാൺപൂരിലെ വിദഗ്ധരുമായി ഡൽഹി സർക്കാർ ചർച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് മഴ പെയ്യിക്കാൻ തീരുമാനിച്ചത്. ഈ മാസം 20 നാണ് കൃത്രിമ മഴ പെയ്യിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ആകാശം 40 ശതമാനത്തോളം മാത്രം മേഘാവൃതമാണെങ്കിലും മഴ പെയ്യിക്കാൻ സാധിക്കുമെന്നാണ് ഐഐടിയിലെ വിദഗ്ധരുടെ വിലയിരുത്തൽ.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾക്ക് ശൈത്യകാല അവധി നേരത്തെയാക്കും. നവംബർ 9 മുതൽ 18 വരെയാണ് അവധി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. മലിനീകരണതോത് ഉയർന്നതിനെ തുടർന്ന് ഇത് നേരിടാൻ തയ്യാറാക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിലെ അഞ്ചാം ഘട്ടം പ്രായോഗികമാക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് കൂടുതൽ നടപടികൾ.

വായുമലിനീകരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു. ഒറ്റ, ഇരട്ട അക്ക നമ്പർ രീതിയിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും ഈ രീതി ഫലപ്രദമാണോയെന്ന് സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഇത് നടപ്പിലാക്കുന്നത് നീട്ടിവെച്ചിട്ടുണ്ട്.

ഒടുവിലത്തെ ഡാറ്റകൾ പ്രകാരം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡെക്‌സ് (എക്യുഐ) 398 ആണ്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും ഇത് 450 ലെത്തിയിരുന്നു.

Tags: Delhi Air Pollutionair quality indexArtificial Rainകൃത്രിമ മഴഐഐടി കാൺപൂർവായുമലിനീകരണംഎയർ ക്വാളിറ്റി ഇൻഡെക്‌സ്എക്യുഐഐഐടി
Share1
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies