ഡല്‍ഹി: രാഷ്ട്രീയ യജമാനന്‍മാരെ സംരക്ഷിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഗവര്‍ണറുടെ യജമാനനെന്നും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കമ്മിഷനെ നിമയിച്ചിരുന്നു. ഈ കമ്മിഷന്റെ നിയമാനുസൃതയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ചോദ്യം ചെയ്തതാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് നജീബ് ജംഗ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
1952 ലെ കമ്മീഷന്‍ എന്‍ക്വയറി ആക്ട് അനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമേ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ അധികാരമുള്ളൂവെന്നും ഡല്‍ഹി കേന്ദ്രഭരണ പ്രദേശമായതിനാല്‍ അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നും ജംഗ് കത്തില്‍ എഴുതിയിരുന്നു.
അരുണ്‍ ജെയ്റ്റ്‌ലി ഡിഡിസിഎയുടെ തലപ്പത്ത് ഇരുന്ന കാലത്ത് ക്രമക്കേടുകള്‍ നടന്നതിന്റെ തെളിവുകള്‍ ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് പുറത്തുവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Discussion about this post