കണ്ണൂര്‍: തലശ്ശേരി ഗവ. ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ദേഹസ്വാസ്ഥ്യം. 18 വിദ്യാർത്ഥിനികൾക്കാണ് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടത്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട എല്ലാവരെയും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്ലസ് ടു വിദ്യാർത്ഥികള്‍ക്കാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അലർജി പ്രശ്‌നമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.









