തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വി.എസ് വിജയഘടകമല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. വി.എസ് വിജയഘടകമെന്നത് മാധ്യമ വ്യാഖ്യാനമാണെന്നും അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഇതേ നിലയ്ക്കു തന്നെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കും. വി.എസ് മത്സരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് പാര്‍ട്ടി നിലപാടല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴാണ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുക. പാര്‍ട്ടി അത് ആലോചിച്ചിട്ടില്ലെന്നത് ഒരു വസ്തുതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വി.എസിന് പ്രായം പ്രശ്നമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post