ഡല്‍ഹി: ആഭ്യന്തരസര്‍വീസുകളിലെ ഇക്കോണമി ക്ലാസുകളില്‍ മാംസാഹാരം ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനം. എക്കോണിക് ക്ലാസുകളില്‍ മാത്രം സസ്യാഹാരം മാത്രം നല്‍കാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.. ഒരു മണിക്കൂറിനും ഒന്നര മണിക്കൂറിനും ഇടയില്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്ന വിമാനങ്ങളിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ജനുവരി ഒന്ന് മുതല്‍ തീരുമാനം നിലവില്‍വരും.
ഇത് സംബന്ധിച്ച് എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ ഡിഎക്സ് പെയ്സ് സര്‍ക്കുലര്‍ നല്കി. ബുധനാഴ്ചയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഉച്ചഭക്ഷണത്തിന്റെയും വൈകുന്നേരത്തെ ഭക്ഷണത്തിന്റെയും സമയത്തുള്ള സര്‍വീസുകളില്‍ ചായയും കാപ്പിയും ഒഴിവാക്കും.
Discussion about this post