ഡെറാഢൂൺ; ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാൻ തയ്യാറെടുത്ത് ഉത്തരാഖണ്ഡ്. അടുത്തയാഴ്ചയോടെ ബിൽ അവതരിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. മുൻ സുപ്രീംകോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശീയ അദ്ധ്യക്ഷനായ സമിതി രണ്ട് ദിവസത്തിനുള്ളിൽ തന്നെ റിപ്പോർട്ട് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് കൈമാറും.
ദീപാവലിക്ക് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കുക. വിവാഹം,വിവാഹമോചനം,അനന്തരവകാശം,ദത്തെടുക്കൽ എന്നിവയിൽ മതത്തെ അടിസ്ഥാനമാക്കി പൊതുനിയമം നടപ്പാക്കും. കരട് ബിൽ തയ്യറാക്കുന്നതിന് മുൻപ്, 2.33 ലക്ഷം ആളുകളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും മതനേതാക്കളിൽ നിന്നും അഭിപ്രായം തേടിയിരുന്നു.
ലിവ് ഇൻ റിലേഷൻഷിപ്പിന് ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കും. ബഹുഭാര്യാത്വം സമ്പൂർണമായി നിരോധിക്കും.
ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഉത്തരാഖണ്ഡിൽ ബിജെപിയുടെ പ്രധാനവാഗ്ദാനമായിരുന്നു അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന്. അധികാരത്തിലേറിയതിന് പിന്നാലെ ഇതിനായി ഒരു കമ്മറ്റി രൂപീകരിക്കാൻ ധാമി അനുമതി നൽകിയിരുന്നു.
Discussion about this post