ലക്‌നൗ : ഐഎസ് ഭീകര സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ച ആറ് പേർ അറസ്റ്റിൽ. അറസ്റ്റിലായ പ്രതികളിൽ അലിഗഡ് സർവകലാശാലയിലെ ബിരുദ,ബിരുദാനന്തര വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും, യൂണിവേഴ്സിറ്റി വിദ്യാർത്ഥി സംഘടന (സാമു) യിലെ മറ്റ് അംഗങ്ങളുമായി ബന്ധം ഉള്ളവരും ഉൾപ്പെടുന്നു. പിടിയിലായ ആറ് പേരും സാമു മീറ്റിംഗുകളിലൂടെയാണ് പരസ്പരം പരിചയപ്പെട്ടത്. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി, മുഹമ്മദ് നൊമാൻ, മുഹമ്മദ് നാസിം എന്നിവരാണ് പിടിയിലായ നാലുപേർ. ഇവർ രാജ്യത്ത് വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
പിടിയിലായ റഖീബ് ഇമാം എഎംയുവിൽ നിന്ന് ബിടെക്കും എംടെക്കും പൂർത്തിയാക്കിയിട്ടുണ്ടെന്നും നവേദ് സിദ്ദിഖി സർവകലാശാലയിൽ നിന്ന് ബിഎസ്‌സിക്ക് പഠിക്കുകയാണെന്നും മുഹമ്മദ് നോമൻ അതേ സർവകലാശാലയിൽ നിന്ന് ബിഎ ഓണേഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ടെന്നും യുപി പോലീസ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് ലോ ആൻഡ് ഓർഡർ പ്രശാന്ത് കുമാർ പറഞ്ഞു. മൊഹമ്മദ് നസീമും ഇതേ സ്ഥാപനത്തിൽ നിന്നുള്ള ബിരുദധാരിയാണ്.
സാമു മീറ്റിംഗുകൾ ഐഎസിന്റെ പുതിയ റിക്രൂട്ട്മെന്റ് സെല്ലായി മാറിയെന്ന് ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കുറ്റപ്പെടുത്തി.ആറ് പേരെ യുപി എടിഎസ് അറസ്റ്റ് ചെയ്തതോടെയാണ് അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനയുടെ ഭീകര ശൃംഖല വെളിച്ചത്തു വന്നത്.
പൂനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) മൊഡ്യൂൾ കേസിൽ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത റിസ്വാൻ, ഷാനവാസ് എന്നിവരെ ചോദ്യം ചെയ്തപ്പോൾ, അലീഗഡ് മുസ്ലീം സർവകലാശാലയിലെ നിരവധി വിദ്യാർത്ഥികൾ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നതായി വെളിപെടുത്തിയിരുന്നു. ഇന്നലെ ചത്തീസ്ഗഢിൽ നിന്ന് ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് ഐടിഎസ് വെളിപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ വാജിഹുദ്ദീനാണ് സുപെല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്മൃതി നഗറിൽ നിന്ന് പിടിയിലായത്. ഉത്തർപ്രദേശ് എടിഎസിന്റെയും ഛത്തീസ്ഗഡ് പോലീസിന്റെയും സംയുക്ത സംഘം, ചത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ നിന്നാണ് ഭീകരനെ പിടികൂടിയത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ, സ്റ്റുഡന്റ്സ് ഓഫ് അലിഗഢ് യൂണിവേഴ്സിറ്റി എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും ഭീകരസംഘടനയായ ഐഎസിന്റെ ആശയത്തെ പിന്തുണയ്ക്കുന്നയാളാണെന്നും വാജിഹുദ്ദീൻ വെളിപ്പെടുത്തിയിരുന്നു.. ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഐസിസ് പ്രവർത്തകനായ മുഹമ്മദ് റിസ്വാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ് ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് അലീഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ പിടിയിലായത്.
Discussion about this post