കൊൽക്കത്ത; കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എംപി ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ പരമശിവനെക്കുറിച്ചുള്ള പരാമർശം വിവാദമാകുന്നു. ഫേസ്ബുക്ക് കുറിപ്പാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
മഹാദേവൻ (പരമശിവൻ) മദ്യത്തിന്റെയും കഞ്ചാവിന്റെയും ഉപഭോഗത്തിന്റെ ദൈവം ആണെന്നും ശിവൻ അവരുടെ കുടുംബങ്ങളെ പരിപാലിക്കുമെന്നും വിശ്വസിച്ച് നശിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ കണക്ക് ആരാണ് സൂക്ഷിക്കുന്നതെന്ന് എംപി കുറിപ്പിൽ ചോദിച്ചിരുന്നു.
മഹാകാളി പാഠശാലയ്ക്ക് സമീപമുള്ള ഇടുങ്ങിയ പാതയാണ് കാളിഘട്ടിലെ നകുലേശ്വർ ലെയ്ൻ. മാഹിം ഹാൽദർ സ്ട്രീറ്റിൽ നിന്ന് നകുലേശ്വർ ലെയ്‌നിൽ പ്രവേശിച്ചാൽ നാലോ അഞ്ചോ വീടുകൾ കഴിഞ്ഞ് ഒരു ചെറിയ ശിവക്ഷേത്രം കാണാം. ഞങ്ങളിൽ ചിലർ കുട്ടിത്താലത്ത് ചിലപ്പോൾ അവിടെ ചുറ്റിക്കറങ്ങാറുണ്ടായിരുന്നു. ആ തെരുവിന്റെ മൂലയിൽ ഒരു സിമന്റ് ബെഞ്ചുണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം മദ്യലഹരിയിലായിരുന്ന പോസ്റ്റ്മാൻ ക്ഷേത്രത്തിലേക്ക് ചാടിവീണ് സിമന്റ് ബെഞ്ചിൽ ഇരിക്കുന്നത് ഞാൻ കണ്ടു. ഞാൻ ഓടി പോയി നോക്കി. അവൻ പ്രാർത്ഥിക്കുന്നത് കേട്ടു.’ബാബ, നീ മദ്യത്തിന്റെയും കഞ്ചാവിന്റെയും ദൈവമായതിനാൽ കുടിക്കുന്നവരുടെ കുടുംബങ്ങളെ അങ്ങ് പരിപാലിക്കണമെന്നായിരുന്നു കുറിപ്പിന്റെ ആരംഭം.
ഭട്ടാചാര്യയുടെ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് അഖിലേന്ത്യ ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടി ‘ഹിന്ദു വിരുദ്ധ’മാണെന്നും അത് എപ്പോഴും ‘ഹിന്ദു സനാതന’ത്തിന് എതിരാണെന്നും അദ്ദേഹം വിമർശിച്ചു. ‘ലോകം മുഴുവൻ കാക്കണേ എന്ന് പ്രാർത്ഥിച്ച് വിഷം കുടിച്ചവനാണ് ശിവൻ. മദ്യം കഴിക്കില്ല. ഭട്ടാചാര്യ സനാതനത്തെക്കുറിച്ചും ശിവനെക്കുറിച്ചും പഠിക്കണം. സനാതന ധർമ്മത്തെ അവഹേളിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും ജോലിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരാമർശം അപലപനീയമാണെന്നും ഉടൻ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post