ഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും പുന:സംയോജിക്കുന്നതോടെ അഖണ്ഡ ഭാരതം യാഥാര്‍ഥ്യമാകുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്.
‘അധീനപ്പെടുത്തിയോ യുദ്ധത്തിലൂടെയോ അല്ല ജനങ്ങളുടെ യോജിപ്പിലൂടെ ആണ് അഖണ്ഡ ഭാരതം യാഥാര്‍ഥ്യമാവേണ്ടത്. 60 വര്‍ഷത്തിനിടെ ചരിത്രപരമായ കാരണങ്ങളാല്‍ വിഭജിക്കപ്പെട്ട ഭാഗങ്ങള്‍ പൊതുനന്മക്കായി ഒരു ദിവസം കൂടിച്ചേരുമെന്നാണ് ആര്‍.എസ്.എസിന്റെ വിശ്വാസമെന്നും രാം മാധവ് വ്യക്തമാക്കി. അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ആര്‍എസ്എസ് വക്താവ് കൂടിയായ റാം മാധവിന്റെ വാക്കുകള്‍..
ജനങ്ങള്‍ പ്രത്യേക ജീവിത ശൈലിയും സംസ്‌കാരവും നാഗരീകതയും പിന്തുടരുന്ന ഭൂമിയാണിത്. ഇന്ത്യ ഹിന്ദു രാജ്യമാണെന്നും റാം മാധവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, രാജ്യത്തെ ജനങ്ങളെ വഴിതെറ്റിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇവന്റ് മാനെജ്‌മെന്റ് കമ്പനിയെ ഉപയോഗിച്ചാണ് ഈ പ്രചാരവേല നടത്തുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അജോയ് കുമാര്‍ പറഞ്ഞു.
Discussion about this post