ന്യൂഡൽഹി; കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് ലണ്ടനിലെ ദീപാവലി ആഘോഷത്തിനിടെ വാചാലനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയിലുണ്ടായ മാറ്റങ്ങൾക്ക് കാരമം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ദീപാവലി ആഘോഷ പരിപാടിയെ അഭിസംബോധന ചെയ്യവെ, രാജ്യത്തിന്റെ പാത രൂപപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി മോദി വഹിച്ച നിർണായക പങ്കിനെ കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു.
ലോകം മാറി, ഞങ്ങളുടെ ബന്ധം മാറി, യുകെ മാറി, ഇന്ത്യ മാറി എന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ തുടങ്ങിയത്. അപ്പോൾ ഇന്ത്യയിൽ എന്താണ് മാറിയതെന്ന് നിങ്ങൾ എന്നോട് ചോദിച്ചേക്കാം. ഉത്തരം നിങ്ങൾക്കറിയാം. ഉത്തരം നരേന്ദ്രമോദിയാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പുരോഗതിയെ രൂപപ്പെടുത്തിയ നിരവധി സംരംഭങ്ങളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. ബേഠി പഠാവോ, ബേട്ടി ബച്ചാവോ (മകളെ പഠിപ്പിക്കുക, മകളെ സംരക്ഷിക്കുക), പെൺകുട്ടികൾക്കായി ടോയ്ലറ്റുകളുടെ നിർമ്മാണം, സാമ്പത്തിക ഉൾപ്പെടുത്തലിനായുള്ള ജൻധൻ യോജന, പാർപ്പിടത്തിനുള്ള ആവാസ് യോജന, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ മുൻനിര പദ്ധതികൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇതെല്ലാം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു, അതാണ് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ഈ പത്ത് വർഷം യഥാർത്ഥത്തിൽ ഇന്ത്യയിൽ ഒരു സാമൂഹിക സാമ്പത്തിക വിപ്ലവമാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post