ന്യൂഡൽഹി :പ്രമേഹം ഒഴിവാക്കാനായി ആരോഗ്യകരമായ ഭക്ഷണം ശീലമാക്കണമെന്ന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഹൈദരാബാദിലെ ബർകത്പുരയിൽ വുഡ്‌ലാൻഡ് ഡയബറ്റിക് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രമേഹത്തെ നമ്മൾ പേടിക്കേണ്ടതില്ല. പ്രമേഹത്തെ അകറ്റാൻ ഭക്ഷണ ശീലങ്ങളിലും വ്യായാമങ്ങളിലും ദൈനംദിന പ്രവർത്തനങ്ങളിലും മാറ്റം വരുത്തണം. ഇൻസുലിൻ എടുത്തിരുന്നവർ പ്രമേഹത്തെ തോൽപിച്ചു. ഇന്ന് കുട്ടികളായാലും മുതിർന്നവരായാലും എല്ലാവരും തിരക്കിലാണ്. പ്രമേഹം വരാതിരിക്കാൻ ദിവസേന യോഗയും വ്യായാമവും ശീലമാക്കണം.പ്രമേഹം പിടിപെട്ടാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘റിച്ച്മാൻ ഡിസീസ്’ അഥവാ ‘സമ്പന്നരുടെ രോഗം’ എന്ന് വിശേഷിപ്പിക്കുന്ന പ്രമേഹം ഇന്ന് സാധാരണക്കാരായ എല്ലാവരിലും കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രായമായവരിൽ മാത്രമല്ല കൊച്ചുകുട്ടികളിൽ വരെ സർവ്വസാധാരണമാണ്. ക്രമരഹിതമായ ഭക്ഷണശീലവും വ്യായാമക്കുറവുമാണ് പ്രമേഹത്തിന് പ്രധാന കാരണം.
Discussion about this post