മോസ്‌കോ : ഇന്ത്യയ്ക്ക് Igla-S വിമാനവേധ മിസൈലുകൾ നൽകുമെന്ന് റഷ്യ. Igla-S സ്വന്തമായി നിർമ്മിക്കാനുള്ള ലൈസൻസും ഇന്ത്യക്ക് നൽകുമെന്ന് റഷ്യ അറിയിച്ചു. റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് ആണ് ഇന്ത്യയ്ക്കുള്ള ആയുധവിതരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.
ഇഗ്ല-എസ് ഷോൾഡർ ഫേഡ് മാൻപാഡ്സ് വിമാനവേധ മിസൈലുകളാണ് റഷ്യ ഇന്ത്യയ്ക്ക് കൈമാറുന്നത്. ശത്രുവിമാനങ്ങളെ ഫലപ്രദമായി ടാർഗെറ്റുചെയ്യാനും വീഴ്ത്താനും കഴിയുന്നതും വ്യക്തിഗതമായോ കൂട്ടമായോ ഉപയോഗിക്കാനാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റം (MANPADS) ആണ് Igla-S.
ഇതിനകം തന്നെ അനുബന്ധ രേഖയിൽ ഒപ്പുവച്ചുവെന്നും ഇന്ത്യയുമായി സഹകരിച്ച് Igla-S MANPADS ഉൽപ്പാദനം ഇന്ത്യയിൽ സംഘടിപ്പിക്കുമെന്നും റഷ്യൻ ആയുധ കയറ്റുമതിക്കാരായ റോസോബോറോനെക്‌സ്‌പോർട്ടിന്റെ തലവൻ അലക്‌സാണ്ടർ മിഖേവ് വ്യക്തമാക്കി. 2018 നും 2022 നും ഇടയിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 45 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.
Discussion about this post