Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അൽ അജൗറിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക; ഉന്നത ഹമാസ് നേതാക്കൾക്കെതിരെ കർശന നടപടികൾക്ക് ശുപാർശ

ഉന്നത ഹമാസ് നേതാക്കൾക്കെതിരെ ഉപരോധവും വിലക്കും ഉൾപ്പെടെയുള്ള നടപടികൾക്കും അമേരിക്ക ശുപാർശ നൽകി

by Brave India Desk
Nov 15, 2023, 07:03 am IST
in USA, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: ഇസ്രയേലിൽ പലസ്തീൻ ഭീകരർ ഒക്ടോബർ 7ന് നടത്തിയ ആക്രമണത്തെ തുടർന്ന് ശക്തമായ നടപടികളുമായി അമേരിക്ക. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അൽ അജൗറിയെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർറ്റ്മെന്റ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഉന്നത ഹമാസ് നേതാക്കൾക്കെതിരെ ഉപരോധവും വിലക്കും ഉൾപ്പെടെയുള്ള നടപടികൾക്കും അമേരിക്ക ശുപാർശ നൽകി.

ഹമാസിനും പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിനും ഇറാൻ പിന്തുണ നൽകുന്നതായി അമേരിക്ക കണ്ടെത്തി. ഇറാനുമായി അടുത്ത ബന്ധം പുലർത്തുന്ന ഹമാസ് നേതാക്കൾക്കെതിരെയാണ് അമേരിക്ക നടപടികൾ ശക്തമാക്കിയത്.

Stories you may like

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് അൽ അജൗറി. ഗാസയിലും സിറിയയിലും സുഡാനിലും ലബനനിലും യെമനിലും ഇയാൾ ഭീകര പരിശീലനങ്ങളും തീവ്രവാദ റിക്രൂട്ട്മെന്റുകളും സംഘടിപ്പിച്ചതായും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.

കരിമ്പട്ടികയിൽ പെട്ട ആഗോള ഭീകരനായ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഹമാസ് സഹസ്ഥാപകനും ഉന്നത നേതാവുമായ മഹ്മൂദ് ഖാലിദ് സഹറിനെ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചു. ഇയാൾക്കെതിരെ ഉപരോധവും വിലക്കും നിലനിൽക്കും.

ജൂതന്മാർക്കെതിരെ പരസ്യ പ്രസ്താവനകൾ നടത്തുകയും ഇസ്രയേലിനെ നശിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ഹമാസിന് വേണ്ടി ഔദ്യോഗിക അഭിമുഖങ്ങളിൽ ഉൾപ്പെടെ രംഗത്ത് വരികയും ചെയ്യുന്ന ഭീകരനാണ് സഹർ. ഹമാസിന് വേണ്ടി ഇറാനുമായി ഇടപാടുകൾ നടത്തുന്നത് ഇയാളാണെന്നും അമേരിക്ക വ്യക്തമാക്കുന്നു.

മറ്റൊരു ഹമാസ് ഭീകരനായ മുഹമ്മദ് ഇബ്രാഹിം മുഹമ്മദ് റാഷിദ് അൽ അതീലിക്കെതിരെയും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റും ട്രഷറി ഡിപ്പാർട്ട്മെന്റും അറിയിച്ചു.

ഇറാനിലെ പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് പ്രതിനിധിയായ നാസർ അബു ഷരീഫിനും ഇയാൾ പ്രതിനിധീകരിക്കുന്ന സംഘടനയായ മുഹ്ജാത് അൽഖുദ്സ് ഫൗണ്ടേഷനും അമേരിക്ക വിലക്ക് ഏർപ്പെടുത്തി. പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് ഭീകരരുടെ കുടുംബാംഗങ്ങൾക്കും ഭീകരപ്രവർത്തനത്തിന് പിടിയിലായവരുടെ കുടുംബങ്ങൾക്കും സംഘടന മുഖേന സാമ്പത്തിക സഹായം എത്തുന്നതായി അമേരിക്ക കണ്ടെത്തി. സംഘടനയുടെ സ്ഥാപകൻ ജമീൽ യൂസുഫ് അഹ്മദ് അലിയാനെതിരെയും നടപടിയുണ്ടാകും.

കൂടാതെ ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശനാണയ വിനിമയ കമ്പനിയായ നബീൽ ചൗമാൻ ആൻഡ് കമ്പനിക്കെതിരെയും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഈ സ്ഥാപനം മുഖേന ഇറാനിൽ നിന്നും ഗാസയിലെ ഭീകരരുടെ കൈകളിലേക്ക് പണം എത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കമ്പനിയുടെ സ്ഥാപകൻ നബീൽ ഖാലിദ് ഹലീൽ, മകൻ ഖാലിദ് ചൗമാൻ, ലെബനീസ് വ്യവസായി റെദ അലി ഖാമിസ് എന്നിവർക്കെതിരെയും നടപടി ഉണ്ടാകും.

Tags: SanctionsPIJAkram al- Ajouriusaisrael
Share3
Tweet
Send
Share

Latest stories from this section

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

Latest News

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

തുടർച്ചയായി ബെഞ്ചിൽ; ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി 15-കാരൻ വൈഭവ് സൂര്യവംശി

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

സ്വന്തം ചെലവിൽ നെറ്റ് ബൗളർമാർ; ന്യൂസിലൻഡ് പരമ്പരയ്ക്കായി സർവ്വ സജ്ജനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

കോൺഗ്രസുമായി ഇനി സഹകരണമില്ല; മൂന്നാം മുന്നണി നീക്കങ്ങളുമായി എം. കെ. സ്റ്റാലിനും ഡിഎംകെയും

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

കുട്ടികളെ ഇന്റർനെറ്റിൽ നിന്ന് അകറ്റരുത്; സുരക്ഷ ഉറപ്പാക്കാൻ വിപ്ലവകരമായ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies