തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. നവകേരള സദസ്സിനായുള്ള സ്‌പെഷ്യൽ ബസിനായി സർക്കാർ ഫണ്ട് അനുവദിച്ചു. ഒരു കോടിയിലധികം രൂപയാണ് ബസിനായി അനുവദിച്ചത്.
ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ആഡംബര ബസിനായി സർക്കാർ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ട്രഷറി നിയന്ത്രണം മറി കടന്നാണ് സർക്കാർ പണം അനുവദിച്ചത്. ബസിന്റെ പണി ബംഗളൂരുവിൽ പുരോഗമിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി 74.99 രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ആഡംബര ബസിന് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്. മുഖ്യമന്ത്രിയും ഭാര്യയും കേരളത്തിലും അമേരിക്കയിലെ മയോക്ലിനിക്കിലും ചികിത്സ തേടിയതിന് ചിലവായ തുകയാണ് ഖജനാവിൽ നിന്നും സർക്കാർ അനുവദിച്ചിട്ടുള്ളത്. 2021 മുതലുള്ള ചികിത്സാ ചിലവാണ് നൽകിയിരിക്കുന്നത്.
Discussion about this post