ശ്രീനഗർ : ജമ്മ കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. കാശ്മീരിലെ ദോഡയിലാണ് അപകടം നടന്നത്. കിഷ്ത്വാറിൽനിന്ന് ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ് ദോഡ ജില്ലയിലെ അസർ മേഖലയിലെ ട്രംഗലിന് സമീപം വെച്ച് അപകടത്തിൽ പെടുകയായിരുന്നു. 250 മീറ്ററോളം കുത്തനെയുള്ള ചരിവിലേക്കാണ് ബസ് മറിഞ്ഞത്.
ബസ് അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനുമായി പോലീസും രക്ഷാപ്രവർത്തകരും ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികൾ സംഭവസ്ഥലത്തെത്തി. ബസ്സിൽ എത്ര പേരുണ്ടായിരുന്നു എന്നുള്ളതിനെ കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.
അപകടത്തിൽ ഏതാണ്ട് ഇരുപതോളം പേർ മരണപ്പെട്ടതായാണ് ദോഡ പോലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ബസ് അപകടവുമായി ബന്ധപ്പെട്ട് ദോഡ പോലീസ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.
Discussion about this post