കാസർകോട് : സർക്കാരിന്റെ നവകേരള സദസ്സ് പ്രമാണിച്ച് നവംബര്‍ 19 ഞായറാഴ്ച കാസർകോട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് . നവകേരള സദസ്സ് കാസർകോട് ജില്ലയില്‍ നവംബര്‍ 18,19 തീയതികളിലാണ് നടത്തുന്നത്. നവ കേരള സദസിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഞായറാഴ്ച സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവൃത്തി ദിനം ആക്കിയിരിക്കുന്നത്.
കാസർഗോഡ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്നാണ് ജില്ല കളക്ടറുടെ ഉത്തരവ്. കാസർകോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ആണ് സർക്കാർ ഉദ്യോഗസ്ഥരെ ഈ വിവരം അറിയിച്ചിട്ടുള്ളത്.
ഇതിനിടെ നവ കേരള സദസ്സിൽ മന്ത്രിമാർക്ക് പങ്കെടുക്കാനായി പുതിയ ബസ് വാങ്ങുന്നത് വിവാദമാവുകയാണ്. 1.05 കോടി രൂപയാണ് പുതിയ ബസ് വാങ്ങി വിപുലമായ സൗകര്യങ്ങൾ ഒരുക്കാനായി ധനവകുപ്പ് അനുവദിച്ചത്. നിലവിൽ 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ട്രഷറികൾക്ക് ധനവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. എന്നാൽ ബസ് വാങ്ങാനായി ഒരു കോടി രൂപയിലേറെ ചിലവഴിക്കാൻ ട്രഷറി നിയന്ത്രണം ബാധകമല്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
Discussion about this post