ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. അപകടസ്ഥലത്ത് ഇടയ്ക്കിടെ മണ്ണിടിച്ചിൽ ഉണ്ടാവുന്നതാണ് രക്ഷാപ്രവർത്തനം വൈകിപ്പിക്കുന്നതെന്നാണ് വിവരം. രക്ഷാദൗത്യത്തിനിടെ മണ്ണിടിഞ്ഞ് ദൗത്യസംഘത്തിലെ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പുതിയ യന്ത്രം ആകാശമാർഗം എത്തിക്കും.
അവശിഷ്ടങ്ങളിൽ ഡ്രില്ലർ ഉപയോഗിച്ച് പൈപ്പുകൾ കടത്തി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിൽ ഈ ദൗത്യം പരാജയപ്പെടുത്തി. അപകടത്തിൽ രണ്ട് രക്ഷാ പ്രവർത്തകർക്ക് ഇന്നലെ പരിക്കേറ്റിരുന്നു. പുതുതായി പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് തുരങ്കത്തിനകത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് മുന്നിൽ 50 മീറ്ററിലധികം അവശിഷ്ടങ്ങളാണ് കിടക്കുന്നത്. എന്നാൽ, ഇ ഭാഗം വളരെ ദുർബലമായതിനാൽ മറുവശത്തേക്ക് എത്തുകയെന്നത് ബുദ്ധിമുട്ടാണ്.
ബുധനാഴ്ച വൈകുന്നേരത്തോടെ 25 ടൺ വീതം ഭാരമുള്ള യന്ത്രങ്ങളുമായി മൂന്ന് പ്രത്യേക വിമാനങ്ങൾ സ്ഥലത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിലൂടെ പൈപ്പുകൾ അകത്തേക്ക് കടത്തി വിടാനാകും. അവശിഷ്ടങ്ങൾക്കിടയിലൂടെ 50 മീറ്ററോളം 800 മില്ലി മീറ്ററിന്റെ സ്റ്റീൽ പൈപ്പ് സ്ഥാപിക്കണം. ഇത്തരത്തിലാണ് തൊഴിലാളികളെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, പാറകളിൽ ഇടിച്ച് യന്ത്രങ്ങളുടെ പല ഭാഗങ്ങൾക്കും കേടുപാടുകൾ വന്നിട്ടുണ്ട്.
നേരത്തെയും, കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾക്കിടയിലൂടെ പൈപ്പ് കയറ്റിയിരുന്നു. എന്നാൽ, മണ്ണിടിച്ചിലിൽ ഇത് പരാജയപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കഴിഞ്ഞ ദിവസം മുതിർന്ന ഉദ്യോഗസ്ഥരുമായി ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സ്ഥിതി അവലോകനം ചെയ്തിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സംഭവസ്ഥലം സന്ദർശിച്ചയതായും അദ്ദേഹം പറഞ്ഞു. ‘അകത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളുടെ കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും വെള്ളവും ഓക്സിജനും എത്തിക്കുന്നണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്’- മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴിലാളികളുമായി വയർലെസ് റേഡിയോ വഴി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങിപ്പോയ തൊഴിലാളികളെ എത്രയും വേഗം തുരങ്കത്തിൽ നിന്ന് പുറത്തെടുക്കാൻ സഹായവും നിർദ്ദേശങ്ങളും നൽകുന്നതിന് ഡൽഹി മെട്രോ, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരെയും ബന്ധപ്പെട്ടിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. നാൽപ്പതോളം
തൊഴിലാളികളാണ് അകത്ത് കുടുങ്ങിക്കിടക്കുന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കത്തിന്റെ നിര്‍മ്മാണം.ഉത്തരകാശിയില്‍ നിന്ന് യമുനോത്രിയിലേക്കുള്ള ദൂരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തുരങ്കം പണിയുന്നത്. തുരങ്കം യാഥാര്‍ഥ്യമായാല്‍ ദൂരം 26 കിലോമീറ്റര്‍ കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.
Discussion about this post