മുംബൈ: ലോകകപ്പ് സെമി ഫൈനലിൽ ന്യടൂസിലൻഡിനെതിരായ മത്സരത്തിലൂടെ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കിയതിൽ പ്രതികരണവുമായി വിരാട് കോഹ്ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ഹൃദയം തൊടുന്ന കുറിപ്പിനാണ് കോഹ്ലി മറുപടി നൽകിയത്.
വീണ്ടും മഹാനായ മനുഷ്യൻ എന്നെ അഭിനന്ദിച്ചു. ഇത് ഒരു സ്വപ്‌നം പോലെ തോന്നുന്നു. ഞങ്ങൾക്ക് ഇത് വലിയ മത്സരമായിരുന്നു.ഞങ്ങൾക്ക് കഴിയാവുന്ന തരത്തിൽ ഞങ്ങൾ ആ വേഷം ചെയ്തു. ഞാൻ പറഞ്ഞതു പോലെ എന്റെ ടീമിനെ വിജയിപ്പിക്കുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം എറ്റവും പ്രധാനപ്പെട്ട കാര്യം. ഈ ടൂർണമെന്റിൽ എനിക്ക് അതിനായി ഒരു റോൾ ലഭിച്ചു. സച്ചിൻ പാജിയും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. ഇതെല്ലാം ശരിക്കും അത്ഭുതകരമായി തോന്നുന്നു.അത് പ്രകടിപ്പിക്കാൻ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. എന്റെ പ്രിയതമ, എന്റെ നായകൻ, എന്റെ ആരാധകർ എല്ലാം അവിടെ ഉണ്ടെന്ന് താരം പറഞ്ഞു.
ആദ്യമായി ഞാൻ നിന്നെ കാണുമ്പോൾ, സഹതാരങ്ങൾ എന്റെ കാൽതൊട്ടതിനു നിന്നെ കളിയാക്കിയിരുന്നു. ആ ദിവസം മുഴുവൻ എനിക്ക് ചിരി അടക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ക്രിക്കറ്റിനോടുള്ള സമർപ്പണവും കഴിവുംകൊണ്ട് നിങ്ങൾ വൈകാതെ തന്നെ എന്റെ ഹൃദയം തൊട്ടു. കൊച്ചുപയ്യനിൽനിന്ന് ‘വിരാട് ‘ ആയി വളർന്നതിൽ എനിക്കു സന്തോഷമുണ്ട്. ഒരു ഇന്ത്യൻ താരം എന്റെ റെക്കോർഡ് തകർത്തതിലും വലിയ സന്തോഷം എനിക്കില്ല. അതു ലോകകപ്പ് സെമിയിൽ, എന്റെ ഹോം ഗ്രൗണ്ടിൽവച്ചു തന്നെയായത് ഇരട്ടി ആഹ്ലാദം നൽകുന്നു
ചരിത്ര നേട്ടത്തിൽ കോലി എത്തിയപ്പോൾ സന്തോഷം അടക്കാനാകാതെ ഗാലറിയിൽ ഭാര്യ അനുഷ്‌ക ശർമയുമുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞ അനുഷ്‌ക സ്റ്റേഡിയത്തിലെ പതിനായിരങ്ങൾക്കൊപ്പം എഴുന്നേറ്റുനിന്നു കയ്യടിച്ചു. കോലി ഗ്രൗണ്ടിൽനിന്ന് അനുഷ്‌കയ്ക്കു സ്‌നേഹചുംബനം നൽകി. ഗാലറിയിലെ ക്രിക്കറ്റ് ഇതിഹാസത്തെ തല താഴ്ത്തി നമിച്ച ശേഷമാണു താരം ബാറ്റിങ് വീണ്ടും തുടങ്ങിയത്.
Discussion about this post