ഡല്‍ഹി: ഭീകര സംഘടനയായ ഐസിസിനെ ഇന്ത്യയില്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം ഉടന്‍ പുറത്തിറക്കും. നിയമവിരുദ്ധ പ്രവര്‍ത്തന നിയമ പ്രകാരമാണ് സംഘടനയെ ഇന്ത്യയില്‍ നിരോധിക്കുക.കൂടാതെ ഐ.എസ്.ഐ.എല്‍, ഐ. എസ് എന്നീ അനുബന്ധ ഭീകരസംഘടനകളെയും നിരോധിക്കും.
ഐസിസ് ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ ഭീകരസംഗടനകള് ഇന്ത്യയില്‍ നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും നിരവധി യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്.
Discussion about this post