പത്തനംതിട്ട: ട്രാൻസ്പോർട് കമ്മിഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്. അടൂർ സ്വദേശി പത്മകുമാറിനാണ് പരിക്കേറ്റത്. രാത്രിയോടെയായിരുന്നു സംഭവം.
അടൂർ പറന്തലിൽ എം സി റോഡിലാണ് അപകടമുണ്ടായത്. ലോറിക്ക് പിന്നിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു പത്മകുമാർ. ഇതിനിടെ അതുവഴിവന്ന ശ്രീജിത്തിന്റെ വാഹനം ഇടിയ്ക്കുകയായിരുന്നു. ഇയാളെ എഡിജിപി തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്മകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.












