തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാപകമായി വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചെന്ന് കോൺഗ്രസ് പ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസ് പ്രവർത്തകന്റെ ഈ വെളിപ്പെടുത്തൽ. 5000ത്തിലധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയെന്നാണ് കോൺഗ്രസ് പ്രവർത്തകൻ വെളിപ്പെടുത്തിയത്. ഇക്കാര്യം പുറത്തു പറഞ്ഞാൽ ജീവന് പോലും ഹാനി ഉണ്ടാകുമെന്ന് ഭയമുണ്ടെന്നാണ് സ്വകാര്യ ചാനലിനോട് പേര് വെളിപ്പെടുത്താത്ത പ്രവർത്തകൻ വ്യക്തമാക്കിയത്.
വോട്ടേഴ്സ് ലിസ്റ്റ് എടുത്ത് ബൂത്ത് തിരിച്ചു ആളെ കണ്ടെത്തിയാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയത്. ഇത്തരത്തിൽ വ്യാജ കാർഡുകൾ നിർമ്മിക്കാനായി സ്നാപ്പ്സീഡ് ആപ്പ് ആണ് ഉപയോഗിച്ചതെന്നും കോൺഗ്രസ് പ്രവർത്തകൻ വെളിപ്പെടുത്തി.
പത്തനാപുരം അസംബ്ലി മണ്ഡലം കേന്ദ്രീകരിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ കൂടുതലായി ഉപയോഗിച്ചത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ പലരും ഇങ്ങനെ വ്യാജ കാർഡ് ഉണ്ടാക്കിയവരാണ്. പണം കൊടുത്ത് ആളെ ഏർപ്പാടാക്കിയാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചതെന്നും കോൺഗ്രസ് പ്രവർത്തകൻ വ്യക്തമാക്കി.
Discussion about this post