തൃശൂർ : തെങ്ങ് കയറ്റ തൊഴിലാളി തലകുത്തി വീണ് തെങ്ങിൽ കുടുങ്ങി. മെഷീൻ ഉപയോഗിച്ച് തെങ്ങ് കയറിയിരുന്ന തൊഴിലാളിയാണ് തലകുത്തി വീണ് തെങ്ങിൽ കുടുങ്ങി പോയത്. തൃശ്ശൂർ അഞ്ചേരിയിലാണ് സംഭവം നടന്നത്. ആനന്ദ് എന്ന യുവാവാണ് തെങ്ങിൽ കുടുങ്ങിക്കിടന്നത്.
ഏതാണ്ട് അരമണിക്കൂർ നേരമാണ് ആനന്ദ് 42 അടി ഉയരമുള്ള തെങ്ങിൽ തല കീഴായി തൂങ്ങിക്കിടന്നത്. ഒടുവിൽ തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ താഴെയിറക്കിയത്. അഞ്ചേരിയിൽ പുത്തൂർ വീട്ടിൽ ജോസഫ് എന്നയാളുടെ വീട്ടുപറമ്പിലെ തെങ്ങിൽ കയറിയപ്പോൾ ആയിരുന്നു അപകടം നടന്നത്.
തൃശ്ശൂരിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പികെ രഞ്ചിത്തിന്റെ നേത്യത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയാണ് ആനന്ദിനെ തെങ്ങിൽ നിന്നും രക്ഷിച്ചത്. ഫയർ& റെസ്ക്യു ഓഫീസർ ഡ്രൈവർ അനിൽ ജിത്ത് ആണ് തെങ്ങിൽ കയറി യുവാവിനെ തോളിലേറ്റി താഴെ ഇറക്കിയത്.
Discussion about this post