തിരുവനന്തപുരം: സപൈകോയിലെ വിലവർദ്ധനവ് പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചു. അവശ്യവസ്തുക്കളുടെ വിലവർദ്ധനവ് സംബന്ധിച്ച് വിശദ പഠനത്തിനായാണ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുള്ളത്. സപ്ലൈകോ സിഎംഡി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, പ്ലാനിംഗ് ബോർഡ് അംഗം എന്നിവരാണ് ഈ സമിതിയിലുള്ളത്.
ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് വിലവർദ്ധനവ് പഠിക്കാനായി സമിതിയെ നിയോഗിക്കാൻ തീരുമാനമെടുത്തത്. വിലവർദ്ധനവിനെ കുറിച്ച് വിശദമായ പഠനം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്.
സപ്ലൈകോയിലെ അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. സപ്ലൈകോയുടെ നിലനിൽപ്പിനു വേണ്ടിയാണ് വില വർദ്ധിപ്പിച്ചത് എന്നാണ് ഈ വിഷയത്തിൽ സർക്കാർ ആദ്യം എടുത്ത നിലപാട്. എന്നാൽ വിലവർദ്ധന വിവാദമായതോടെയാണ് സർക്കാരിന്റെ ഈ പുതിയ നീക്കം. നവകേരള സദസിനു ശേഷം വിലവർദ്ധനവ് നടപ്പാക്കാനാണ് സർക്കാരിന്‍റെ നീക്കം.
Discussion about this post