ടെറാഡൂൺ: ഉത്തരാഖണ്ഡിൽ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം ആറാം ദിനം പിന്നിട്ടു. അതേസമയം, തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിൽ വീണ്ടും പ്രതിസന്ധി. ഡ്രില്ലിംഗ് യന്ത്രം അവശിഷ്ടങ്ങൾക്കിടയിലെ ലോഹഭാഗങ്ങളിൽ തട്ടിയതോടെയാണ് രക്ഷപ്രവർത്തനം വീണ്ടും തടസപ്പെട്ടത്. രക്ഷാദൗത്യം രണ്ട് ദിവസം കൂടി നീളുമെന്നാണ് സൂചന. ഇന്നലെ ഹൈപവർ ആഗർ ഡ്രില്ലിംഗ് യന്ത്രം സ്തംഭിച്ചതാണ് വെല്ലുവിളിയുയർത്തുന്നത്. 25 മീറ്റർ തുരന്നതിനുശേഷമാണ് യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ച് പ്രവർത്തനം നിലച്ചത്. ഇന്നലെ രാവിലെ വലിയ പാറക്കല്ലിലിടിച്ച് യന്ത്രത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് നന്നാക്കിയിരുന്നു.
Discussion about this post