എറണാകുളം : നെയ്റോസ്റ്റ് കഴിച്ച ശേഷം ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കൊച്ചി കാക്കനാട്ടെ ആര്യാസ് ഹോട്ടലിനെതിരെ നടപടിയുമായി നഗരസഭ അധികൃതർ. ഹോട്ടൽ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്. ഹോട്ടലിന് 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ മകനോടൊപ്പം കാക്കനാട്ടെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒ ജി അനന്തകൃഷ്ണനാണ് ഭക്ഷ്യ വിഷബാധയേറ്റത്. നെയ്റോസ്റ്റും ചട്ണിയുമായിരുന്നു ഇവർ ഇവിടെ നിന്നും കഴിച്ചിരുന്നത്. ചട്ണിയിൽ നിന്നും ആണ് ഭക്ഷ്യവിഷബാധ ഏറ്റിരിക്കുന്നത് എന്നാണ് ആരോഗ്യവിദഗ്ദ്ധർ കണ്ടെത്തിയിട്ടുള്ളത്.
ആർടിഒയുടെ മകൻ ചട്ണി കഴിക്കാതിരുന്നതിനാൽ പ്രശ്നങ്ങൾ ഇല്ലാത്തതിനാലാണ് ചട്ണിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് എന്ന നിഗമനത്തിൽ എത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ ഉടനെ തന്നെ ആർടിഒ ഡോക്ടറെ കണ്ട് മരുന്നു കഴിച്ചിരുന്നു. എന്നാൽ രണ്ടു ദിവസമായിട്ടും യാതൊരു ഭേദവും ഇല്ലാതെ അവശനിലയിൽ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Discussion about this post