കൊല്‍ക്കത്ത: സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ പാര്‍ട്ടി മുന്‍ അംഗം സോമനാഥ് ചാറ്റര്‍ജി. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം പ്രകാശ് കാരട്ട് നയിച്ച പഴയ നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് തിരിച്ചടിയുണ്ടായെന്ന് അവര്‍ സ്വയം ചോദിക്കണം. ബംഗാളില്‍ തിരിച്ചടിയുണ്ടാകുമെന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നു. ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കണം. ബംഗാളില്‍ തനിച്ചു നില്‍ക്കാനുള്ള ശേഷി സിപിഎമ്മിനില്ല . മമത ബാനര്‍ജിയ്‌ക്കെതിരെ മറ്റ് പാര്‍ട്ടികളെ അണിനിരത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയില്‍ പ്രതീക്ഷയുണ്ട്. അദ്ദേഹത്തിന് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് വിശ്വാസം. പ്ലീനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post