കൊല്‍ക്കത്ത: സി.പി.എം പ്ലീനത്തില്‍ പാര്‍ട്ടി പ്രമേയം അവതരിപ്പിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രമേ.യം അവതരിപ്പിച്ചത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെ.യ്യുന്നതാണ് പ്രമേയം.
പാര്‍ട്ടിയെ നവീകരിക്കാന്‍ അഞ്ചിന കര്‍മ്മപരിപാടികളാണ് പ്രമേയത്തില്‍ അവതരിപ്പിച്ചത്. പാര്‍ട്ടി സ്വതന്ത്രമായി ശക്തിയാര്‍ജ്ജിക്കുക, പുത്തന്‍ ഉണര്‍വേകുക, ജനകീയ സമരങ്ങള്‍ കൊണ്ടുവരുക, വെല്ലുവിളികള്‍ നേരിടാന്‍ സജ്ജരാകുക, മുതലാളിത്ത-ഭൂപ്രഭു വ്യവസ്ഥയ്ക്ക് ബദലായി ഇടതു ഐക്യം ശക്തമാക്കുക എന്നിവയാണ് കര്‍മ്മ പരിപാടിയിലെ നിര്‍ദേശങ്ങള്‍.
Discussion about this post