കാബൂള്‍: പാക് സൈനിക മേധാവി അഫ്ഗാനിസ്ഥാനുമായി കൂടിക്കാഴ്ച നടത്തി.തീവ്രവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ ഇരുരാജ്യങ്ങളും ധാരണയായി.പാകിസ്ഥാന്‍ സൈന്യത്തിന്റെ ചീഫ് ജനറല്‍ റഹീല്‍ ഷറീഫ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റെ അഷ്‌റഫ് ഖനി ചീഫ് ഏക്‌സിക്യൂട്ടീവ് ഡോ.അബ്ദുള്ള അബ്ദുള്ള എന്നിവരുമായാണ് കൂടിക്കാഴ്ച നടന്നത്.
തീവ്രവാദത്തിനെതിരെ ഒന്നിച്ചു നീങ്ങാനും, അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്താനും നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തി. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറുള്ള താലിബാന്‍ വിമതരുമായി ചര്‍ച്ച നടത്താനും, സുരക്ഷാഭീഷണിയൊരുക്കുന്ന ഭീകരരെ കര്‍ശനമായി നേരിടാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഡിസംബറില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്ന ചതുര്‍രാഷ്ട്ര ഉച്ചകോടിയില്‍ തയ്യാറാക്കിയ പദ്ധതികള്‍ മുന്‍പോട്ട് കൊണ്ടു പോകാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഡിസംബര്‍ 9ന് നടന്ന ചതുര്‍രാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുത്തത്. നേരത്തെ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അഫ്ഗാന്‍ പ്രസിഡന്റെ ഖനി അഫ്ഗാനിസ്ഥാന് നേര ആക്രമണം നടത്തുന്ന തീവ്രവാദികള്‍ പാക്കിസ്ഥാന്‍ താവളമാക്കി പ്രവര്‍ത്തിക്കുന്നതില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. അതിര്‍ത്തിയില്‍ വേരുറപ്പിച്ച തീവ്രവാദികള്‍ക്ക് നേരെ പാക്കിസ്ഥാന്‍ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് അഫ്ഗാനിസ്ഥാന്റെ നിലപാട്.
Discussion about this post