ഷാരൂഖ് ഖാനൊപ്പം മകൾ സുഹാന ഖാൻ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന ആക്ഷൻ ചിത്രം ‘കിംഗി’ന്റെ പുതിയ അപഡേറ്റുകൾ പുറത്ത്. ‘കിംഗി’ന്റെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സുജയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും. എന്നാൽ സിനിമയുടെ പ്രമേയം എന്താണെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഷാരൂഖ് ഖാൻ നായകനായ പഠാന്റെ സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് ആണ് കിംഗിന്റെ ആക്ഷൻ രംഗങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുക.
ജവാൻ ആണ് ഷാരൂഖ് ഖാന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം. 1000 കോടി രൂപയിലധികം നേടിയ ചിത്രം ഒടിടിയിലും റെക്കോർഡ് മുന്നേറ്റമാണ് നടത്തിയത്. ആദ്യമായാണ് നായൻ താര ഷാരൂഖ് ഖാന്റെ നായികയായി എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗ്ലോബല്‍ ടോപ്പ് ടെന്നില്‍ നിലവിലെ കണക്കനുസരിച്ച് നോണ്‍ ഇംഗ്ലിഷ് വിഭാഗത്തില്‍ മൂന്നാം സ്ഥാനത്താണ് ജവാൻ. വിജയ് സേതുപതി വില്ലൻ കഥാപാത്രത്തെ ഗംഭീരമാക്കുന്ന ചിത്രത്തിൽ ദീപിക പദുക്കോണ്‍, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ഗിരിജ, ഇജാസ് ഖാൻ, കെന്നി, ജാഫര്‍ സാദിഖ് തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ സഞ്‍ജയ് ദത്ത് അതിഥി വേഷത്തിൽ എത്തിയിരുന്നു.
Discussion about this post