നടി റിമ കല്ലിങ്ങലിന്റെ മാലിദ്വീപ് യാത്രയ്ക്കിടയിൽ പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് റിമ മാലിദ്വീപ് യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ചത്.
ചുവന്ന ബിക്കിനി ധരിച്ച് കയാക്കിംഗ് നടത്തുന്ന റിമയുടെ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കപ്പെട്ടിട്ടുള്ളത്.
ചുവന്ന ബിക്കിനിയിലുള്ള ഈ ഗ്ലാമറസ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വിഷ്ണു സന്തോഷ് ആണ്.
ട്രാവൽ പാർട്ണർ ആയ ബുക്ക്മൈട്രിപ്സ് ഹോളിഡേയ്‌സിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ആണ് റിമ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്.
Discussion about this post