ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ബാങ്കോക്കിൽ നിന്നും ഡൽഹിയിലെത്തിയ യാത്രക്കാരനിൽ നിന്നും നാലു കിലോ സ്വർണം പിടികൂടി. നാല് കോടിയിലധികം വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ജ്യൂസ് പാക്കറ്റുകളിൽ ബിസ്ക്കറ്റ് രൂപത്തിലാണ് സ്വർണം കടത്തിയത്. ഇന്ത്യന്‍ പൗരന്‍ തന്നെയാണ് പിടിയിലായതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
ചെന്നൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്ലിംഗ് ജീവനക്കാരനില്‍ നിന്ന് കഴിഞ്ഞ ദിവസം ഒന്നര കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സ്വർണവേട്ടയുടെ വാർത്തകൾ കൂടി പുറത്തുവരുന്നത്. പേസ്റ്റ് രൂപത്തിലാക്കി കൊണ്ടുവന്ന 90 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച സ്വര്‍ണം ടെര്‍മിനലിന് പുറത്തു നില്‍ക്കുന്ന ആളിന്റെ അടുത്ത് എത്തിക്കുകയായിരുന്നു ജീവനക്കാരന്റെ ദൗത്യം. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട മറ്റൊരു യാത്രക്കാരനെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.
Discussion about this post