ചണ്ഡീഗഡ്: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. മൂന്നംഗ ഭീകര സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും സുംഗ്രൂർ ജയിലിൽ ആണെന്ന് പോലീസ് അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തിന്ദയിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബത്തിന്ദ കേന്ദ്രീകരിച്ച് മൂന്നംഗ സംഘം ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൗണ്ടർ ഇന്റലിജൻസ് പരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ ആയുധങ്ങളും പിടിച്ചെടുത്തു. തോക്കുൾപ്പെടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്. എട്ട് തോക്കുകൾ, ഒൻപത് മാഗസിനുകൾ, 30 വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്. സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇവരുടെ ഫോൺ ഉൾപ്പെടെ പരിശോധിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post