ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തന സംഘത്തെ തകർത്ത് പോലീസ്. മിഷണറി സംഘത്തിലെ 10 പേരെ അറസ്റ്റ് ചെയ്തു. അതേസമയം പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് എത്തി.
കാസ്ഗഞ്ചിലെ ബിജോര ബഞ്ചാരൻ ഗ്രാമത്തിലായിരുന്നു സംഭവം. പ്രദേശവാസിയായ പ്രമോദ് കുമാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. പ്രദേശത്ത് തമ്പടിച്ച സംഘം പണവും ജോലിയും വാഗ്ദാനം ചെയ്ത് ഹിന്ദുക്കളെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ പ്രമോദ് ഉൾപ്പെടെയുള്ളവരെ സമീപിക്കുകയും പ്രാർത്ഥനയ്ക്ക് എത്താൻ നിർദ്ദേശിക്കുകയുമായിരുന്നു. എന്നാൽ മതപരിവർത്തനമാണ് ഇവരുടെ ഉദ്ദേശം എന്ന് തിരിച്ചറിഞ്ഞ പ്രമോദ് ഇത് ചോദ്യം ചെയ്തു. ഇതിന് പിന്നാലെ സംഘം പ്രമോദിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഈ വിവരം പുറത്തറിഞ്ഞതോടെയാണ് പ്രതികളുടെ ലക്ഷ്യം മതപരിവർത്തനം ആണെന്ന് വ്യക്തമായത്. തുടർന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അസം, ത്രിപുര, രാജസ്ഥാൻ, ഹരിയാന, യുപി സ്വദേശികളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
Discussion about this post