ഡല്‍ഹി:പാചക വാതക സബ്സിഡിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം.പത്ത് ലക്ഷം രൂപയ്ക്കു മേല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ സബ്സിഡിയ്ക്ക് അര്‍ഹരായിരിക്കില്ല.
ജനവരി മുതല്‍ തീരുമാനം നിലവില്‍ വരും. അവസാന സാമ്പത്തിക വര്‍ഷത്തിലെ വരുമാന നികുതിയെ ആധാരമാക്കി ഉപഭോക്താവ് നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സബ്സിഡി നിയന്ത്രിക്കുന്നത്.
കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ വരുമാനമുണ്ടെങ്കില്‍ ഇളവ് ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. 10 ലക്ഷത്തിനുമേല്‍ വരുമാനമുള്ളവര്‍ എല്‍പിജി സബ്സിഡി സ്വയം ത്യജിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സ്വയം എല്‍പിജി സബ്സിഡിയില്‍നിന്ന് ഒഴിവാകാനുള്ള പദ്ധതിപ്രകാരം 57.50 ലക്ഷം ഉപഭോക്താക്കളാണ് സബ്സിഡി വേണ്ടെന്നുവച്ചതെന്നും പെട്രോളിയം മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു .നിലവിലെ തീരുമാനം പ്രകാരം അടുത്തവര്‍ഷം ആരംഭം മുതല്‍ ഇതിനുള്ള സമ്മതപത്രം ബുക്കിംഗ് സമയത്ത് ഒപ്പിട്ടു വാങ്ങാനുമാണ് സര്‍ക്കാര്‍ പദ്ധതി. . രാജ്യത്ത് നിലവില്‍ 16.35 കോടി എല്‍പിജി ഉപയോക്താക്കളുണ്ടെന്നാണു മന്ത്രാലയത്തിന്റെ കണക്ക്.
Discussion about this post