കൊല്ലം: പിണറായി വിജയന്റെ പരനാറി പ്രയോഗം കൊല്ലത്ത് എം. എ. ബേബിയുടെ പരാജയത്തിന്റെ കാരണങ്ങളിലൊന്നായെന്ന് സി. പി. ഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ ഇന്ന് അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ട്. എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന ലക്ഷ്യത്തോടുകൂടിയുള്ള പ്രവര്‍ത്തനം സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടിയില്‍ നിന്നുണ്ടായോ എന്ന് സംശയമാണ്. എല്‍. ഡി. എഫിന്റെ സമീപനങ്ങളും സമര രീതികളും മാറണം. അമ്പത് വര്‍ഷം മുമ്പുണ്ടായിരുന്ന ബഹുജന സമരങ്ങളായി സമരങ്ങള്‍ മാറണം. എന്നാല്‍ ആ രീതിയില്‍ മാറാനോ തിരുത്താനോ ഉള്ള ശ്രമങ്ങള്‍ നടക്കുന്നില്ല. സമരങ്ങള്‍ ലക്ഷ്യം കാണാതെ അണയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ സെക്രട്ടറി ആര്. രാമചന്ദ്രനാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്.
Discussion about this post