ന്യൂഡൽഹി: ഹമാസ് ഭീകരരെ വെളളപൂശി സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിന് യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന് സസ്പെൻഷൻ. ഹാമാസ് ഭീകരരെ ധീരരായ ആളുകൾ എന്ന് വിളിച്ചായിരുന്നു പോസ്റ്റ്. ഇബ്രാഹിം ആർ മൊസല്ലമിനെയാണ് സസ്പെന്റ് ചെയ്തത്.
പലസ്തീൻ പ്രശ്നത്തെ മാദ്ധ്യമങ്ങൾ വളരെയധികം രാഷ്ട്രീയവൽക്കരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നതായി കുറ്റപ്പെടുത്തിയ മൊസല്ലം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം പ്രകോപനമില്ലാതെ സംഭവിച്ചതല്ലെന്നും വാദിക്കുന്നുണ്ട്. ശിശുക്കളെയുൾപ്പെടെ ചുട്ടു കൊന്നുവെന്ന് അവകാശപ്പെടുന്ന ആക്രമണം എന്നാണ് മൊസല്ലം പറയുന്നത്.
മൊസലാമിനെ സസ്പെന്റ് ചെയ്തതായി യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. ഇയാളുടെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ ഗ്രൂപ്പ് സ്റ്റോപ്പ് ആന്റിസെമിറ്റിസം ട്വിറ്ററിൽ പങ്കുവച്ചു.
‘ഇബ്രാഹിം ആർ മൊസല്ലം ഒരു യുണൈറ്റഡ് എയർലൈൻസ് പൈലറ്റാണ്, ഒക്ടോബർ 7-ന് ഇസ്രയേലിൽ നടന്ന കൂട്ടക്കൊലയെക്കുറിച്ച് മൊസല്ലം ഫേസ്ബുക്കിൽ പ്രസ്താവിച്ചത്, ആളുകൾ മരിച്ചതും സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടതും കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടു കൊന്നതും “ധീരരായ ആളുകളുടെ ചെറുത്തുനിൽപ്പ്” ആയിരുന്നു എന്നാണ്. ഇത് വെറുപ്പുളവാക്കുന്നതാണ്. ഇവർ പറത്തുന്ന വിമാനത്തിൽ യഹൂദന്മാരായ യാത്രക്കാർ എങ്ങനെ സുരക്ഷിതമായി പോകും.
മൊസല്ലമിനെതിരെ നിരവധി പേർ വിമർശനവുമായി എത്തിയിട്ടുണ്ട്. ‘ഇത് അംഗീകരിക്കാനാവില്ല. ഞാൻ ഒരു പ്രീമിയർ 1K ഉപഭോക്താവാണ്, ഞാൻ നിങ്ങളുടെ എയർലൈനുകളിൽ പറന്നിട്ടുണ്ട്. ഒരു പൈലറ്റും തീവ്രവാദികളെ പിന്തുണയ്ക്കുകയും അവരെ ധീരരെന്ന് വിളിക്കുകയും ചെയ്യരുത്. ഈ പൈലറ്റ് ധീരനായി നിരപരാധികളുടെ ജീവൻ എടുക്കുമോ? “ഇതുപോലുള്ളവർക്കൊപ്പം വിമാനത്തിൽ പറക്കുന്നത് സുരക്ഷിതമായി തോന്നുന്നില്ല എന്നാണ് ഒരാൾ കമന്റിട്ടത്. ‘ഇത് ഭയപ്പെടുത്തുന്നതാണ്. ഹമാസ് അനുകൂലിയായ ഒരു പൈലറ്റ് പറത്തുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ പിന്തുടരുക’- മറ്റൊരാൾ കമന്റ് ചെയ്തു.








