മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരിൽ നഗരത്തിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു.
കോലാപൂരിലെ പുയ്ഖാഡി ഗ്രാമത്തിന് സമീപം പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. ഗോവയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്ലീപ്പർ കോച്ച് ബസാണ് മറിഞ്ഞത്. 25 ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. കോലാപൂർ-രാധാനഗരി റോഡിൽ പുയ്ഖാഡിക്ക് സമീപം വളവ് തരൃിരിയുന്നതിനിടെയാണ് ബസ് മറിഞ്ഞത്. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും ക്രെയിനുകളുമായി സ്ഥലത്തെത്തി. പരിക്കേറ്റവർ ഇപ്പോൾ കോലാപൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Discussion about this post