തിരുവനന്തപുരം : 2023 അവസാനത്തോട് അടുക്കുകയാണ്. വർഷത്തിന്റെ അവസാനമായ ഡിസംബർ മാസത്തിൽ ബാങ്കിംഗ് ഇടപാടുകൾക്കായി തിരക്കിട്ട് ഓടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഈ ഡിസംബറിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 18 ദിവസത്തോളം ബാങ്കുകൾ അവധിയായിരിക്കും. ബാങ്ക് പണിമുടക്കുകളും വിവിധ അവധികളും കാരണമാണ് ഡിസംബര്‍ മാസത്തിൽ പല ദിവസങ്ങളിലും ബാങ്കുകൾക്ക് അവധി വരുന്നത്.
ഡിസംബർ മാസത്തിൽ ബാങ്ക് യൂണിയനുകൾ ആറ് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ശനി ഞായർ പോലെയുള്ള അവധി ദിവസങ്ങളും മറ്റു പൊതു അവധി ദിവസങ്ങളും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശികമായ അവധി ദിവസങ്ങളും കൂടിച്ചേർന്ന് 18 ദിവസത്തോളമാണ് ഡിസംബറിൽ ബാങ്ക് അവധി വരുന്നത്. ബാങ്കുകൾ പ്രവർത്തിക്കില്ലെങ്കിലും UPI, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾക്ക് തടസ്സം ഉണ്ടാകില്ല.
2023 ഡിസംബറിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി പ്രഖ്യാപിച്ചിട്ടുള്ള ദിവസങ്ങൾ അറിയാം
ഡിസംബർ1 2023 : സംസ്ഥാന ദിവസം പ്രമാണിച്ച് അരുണാചൽ പ്രദേശിലും നാഗാലാൻഡിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഡിസംബർ 3 2023 : മാസത്തിലെ ആദ്യ ഞായറാഴ്ച. ബാങ്കുകള്‍ക്ക് അവധി.
ഡിസംബർ 4 : 2023: സെന്‍റ് ഫ്രാൻസിസ് സേവ്യർ ഫെസ്റ്റിവൽ, ഗോവയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
ഡിസംബർ 9 2023 : മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച, ബാങ്ക് അവധി
ഡിസംബർ 10 2023 : ഞായറാഴ്ച, ബാങ്ക് അവധി
ഡിസംബർ12 2023 : പാ-ടോഗൻ നെങ്‌മിഞ്ച സാങ്മ, മേഘാലയയിൽ ബാങ്കുകള്‍ക്ക് അവധി
ഡിസംബർ 13 2023 : ലോസുങ്/നാംസങ്, സിക്കിമിൽ ബാങ്കുകള്‍ക്ക് അവധി
ഡിസംബർ 14 2023 : ലോസുങ്/നാംസങ്, സിക്കിമില്‍ ബാങ്കുകൾക്ക് അവധി
ഡിസംബർ17 2023 : ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി
ഡിസംബർ 18 2023 : യു സോസോ താമിന്‍റെ ചരമവാർഷികം പ്രമാണിച്ച് മേഘാലയയിൽ ബാങ്കുകള്‍ക്ക് അവധി
ഡിസംബർ 19 2023 : വിമോചന ദിനം പ്രമാണിച്ച് ഗോവയിൽ ബാങ്കുകൾക്ക് അവധി
ഡിസംബർ 23 2023 : മാസത്തിലെ നാലാമത്തെ ശനിയാഴ്ച, ബാങ്കുകള്‍ക്ക് അവധി
ഡിസംബർ 24 2023 : ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി
ഡിസംബർ 25 2023 : ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
ഡിസംബർ 26 2023 : ക്രിസ്മസ് ആഘോഷങ്ങൾ പ്രമാണിച്ച് മിസോറം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ബാങ്കുകൾക്ക് അവധി
ഡിസംബർ 27 2023 : ക്രിസ്മസ് പ്രമാണിച്ച് നാഗാലാൻഡിൽ ബാങ്ക് അവധി.
ഡിസംബർ 30 2023 : യു കിയാങ് നങ്‌ബ കണക്കിലെടുത്ത് മേഘാലയയിൽ ബാങ്കുകൾ തുറക്കില്ല
ഡിസംബർ 31 2023 : ഞായറാഴ്ച, ബാങ്കുകള്‍ക്ക് അവധി
Discussion about this post