ചെന്നൈ: അശ്ലീല പരാമർശത്തിൽ നടൻ മൻസൂർ അലിഖാന്റെ മാപ്പപേക്ഷ അംഗീകരിച്ച് നടി തൃഷ. നടനോട് ക്ഷമിച്ചിരിക്കുന്നതായി താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. ക്ഷമിക്കുന്നത് ദൈവീകമാണെന്നും നടി കൂട്ടിച്ചേർത്തു.
തെറ്റുപറ്റുന്നത് സ്വാഭാവികമായ കാര്യമാണെന്നായിരുന്നു നടിയുടെ പ്രതികരണം. തെറ്റ് പറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം എന്നായിരുന്നു നടിയുടെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു നടനോട് ക്ഷമിച്ചതായി താരം വ്യക്തമാക്കിയത്. അതേസമയം നടനെതിരെ നിയമ നടപടി സ്വീകരിക്കണം എന്ന ആവശ്യമാണ് നടിയുടെ ആരാധകരിൽ നിന്നും ഉയരുന്നത്.
അശ്ലീല പരാമർശത്തിൽ രൂക്ഷമായ വിമർശനം ഉയരുകയും പോലീസ് കേസ് എടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് മാപ്പ് പറഞ്ഞ് നടൻ രംഗത്ത് എത്തിയത്. വാക്കുകൾ സഹപ്രവർത്തകയായ തൃഷയെ വല്ലാണ്ട് വേദനിപ്പിച്ചുവെന്ന് മനസ്സിലാക്കുന്നു. ദയവായി ക്ഷമിക്കുക- എന്നായിരുന്നു മൻസൂർ അലിഖാൻ പറഞ്ഞത്.
Discussion about this post