ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ ബസ് കണ്ടക്ടറുടെ കഴുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ലാരെബ് ഹാഷ്മിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് കോളേജ് അധികൃതർ. ഹാഷ്മിയെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ വിദ്യാർത്ഥികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.
യൂണൈറ്റഡ് കോളേജ് ഓഫ് എൻജിനീയറിംഗ് ആന്റ് റിസർച്ച് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് ഹാഷ്മി. സംഭവം അറിഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ കൂട്ടമായി രംഗത്തുവരിക ആയിരുന്നു. ഇത് കൂടാതെ സംഭവം കോളേജിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും ചെയ്തു. ഇതും പരിഗണിച്ചാണ് ഹാഷ്മിയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.
ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ് ഹാഷ്മിയെന്ന് കോളേജ് പ്രിൻസിപ്പാൾ എച്ച് പി ശുക്ല പറഞ്ഞു. ചോദ്യങ്ങൾക്ക് പോലും പലപ്പോഴും ഉത്തരം നൽകാറില്ല. മറ്റ് സുഹൃത്തുക്കളും ഇല്ല. ഇത്തരത്തിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ആൾ ഇത്തരത്തിൽ ഒരു കൃത്യം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയായിരുന്നു ഹാഷ്മി ബസ് കണ്ടക്ടറെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. ബസിൽവച്ച് ടിക്കറ്റിനെ ചൊല്ലി കണ്ടക്ടറും ഹാഷ്മിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനിടെ കണ്ടക്ടർ പ്രവാചകനെ നിന്ദിച്ചു എന്നാണ് ഹാഷ്മി പറയുന്നത്. കണ്ടക്ടറെ ആക്രമിച്ച ശേഷം യുവാവ് കോളേജിനുള്ളിൽ ഒളിക്കുകയായിരുന്നു. പോലീസുകാർ ഏറ്റുമുട്ടലിനൊടുവിലാണ് ഹാഷ്മിയെ പിടികൂടിയത്.
Discussion about this post