Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികം; ഇസ്ലാമിക ഭീകരതയുടെ ദുരന്തസ്മരണയിൽ രാജ്യം; ഇന്ത്യക്ക് ഐക്യദാർഢ്യം ആവർത്തിച്ച് ഇസ്രയേൽ

26/11 എന്ന പേരിൽ അറിയപ്പെടുന്ന ആക്രമണം രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഭീതിയുടെ മുൾമുനയിൽ നിർത്തി

by Brave India Desk
Nov 26, 2023, 07:14 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പിടിച്ച് കുലുക്കിയ ഭീകരാക്രമണം നടന്നിട്ട് 15 വർഷങ്ങൾ പൂർത്തിയാകുന്നു. 2008 നവംബർ 26നായിരുന്നു ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണം.

26/11 എന്ന പേരിൽ അറിയപ്പെടുന്ന ആക്രമണം രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഭീതിയുടെ മുൾമുനയിൽ നിർത്തി. ഇസ്ലാമിക ഭീകരവാദികളായ 10 നരാധമന്മാരായിരുന്നു അന്ന് മുംബൈ നഗരത്തിൽ തേർവാഴ്ച നടത്തിയത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

2008 നവംബർ 26ന് രാത്രിയാണ് ലഷ്കർ ഇ ത്വയിബ ഭീകരർ മുംബൈ നഗരത്തിൽ പ്രവേശിച്ച് ആക്രമണം നടത്തിയത്. നാല് ദിവസത്തെ അഴിഞ്ഞാട്ടത്തിനിടെ ഭീകരർ 166 നിരപരാധികളെ കൊന്ന് തള്ളുകയും 300 പേരെ മാരകമായ പരിക്കിന്റെ തീരാദുരിതങ്ങളിലേക്ക് തള്ളി വിടുകയും ചെയ്തു.

ഏറ്റവും കൂടുതൽ നാശം കുറഞ്ഞ സമയത്തിനുള്ളിൽ വരുത്തുക എന്നതായിരുന്നു ഭീകരരുടെ ലക്ഷ്യം. അതിനായി ഇവർ മുംബൈയിലെ താജ് ഹോട്ടൽ, ഒബ്രോയി ഹോട്ടൽ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, നരിമാൻ ഹൗസിലെ ജൂതകേന്ദ്രം, ലിയോപോൾഡ് കഫേ എന്നിവിടങ്ങൾ തിരഞ്ഞെടുത്തു. ഇന്ത്യക്കാർക്ക് പുറമേ നിരവധി യൂറോപ്യന്മാരും ജൂതന്മാരും ഉള്ള സ്ഥലങ്ങളായിരുന്നു ഇത്.

ആക്രമണം അഴിച്ചുവിട്ട ഒൻപത് ലഷ്കർ ഭീകരരെയും വധിച്ച സൈന്യം, ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ ആക്രമണം നടത്തിയ അജ്മൽ അമീർ കസബ് എന്ന പാകിസ്താൻ ഭീകരനെ ജീവനോടെ പിടിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം 2010 മെയ് മാസത്തിൽ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം പൂനെയിലെ അതീവ സുരക്ഷാ ജയിലിൽ ഇയാളെ തൂക്കിലേറ്റി.

ദുരന്തത്തിന് സാക്ഷ്യം വഹിച്ചവരുടെ ഓർമ്മകളിൽ ഇന്നും ഞെട്ടിക്കുന്ന അനുഭവമാണ് മുംബൈ ഭീകരാക്രമണം. അന്ന് രാജ്യം പഠിച്ച പാഠങ്ങൾ പിന്നീട് ആഗോള സുരക്ഷയിൽ നിർണായകമായി.

മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികം ആചരിക്കുന്ന ഈ വർഷം, ലഷ്കർ ഇ ത്വയിബയെ ഇസ്രയേൽ ഔദ്യോഗികമായി ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇന്ത്യൻ സർക്കാരിന്റെ യാതൊരു അപേക്ഷയും കൂടാതെയാണ് ഇസ്രയേൽ ഇപ്രകാരം ചെയ്തത്.

ലഷ്കർ ഇ ത്വയിബയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയായി കഴിഞ്ഞതായി ഇസ്രയേൽ എംബസി പ്രസ്താവന പുറപ്പെടുവിച്ചു. സാധാരണ ഗതിയിൽ സ്വന്തം രാജ്യത്തിന് നേർക്ക് ആക്രമണം നടത്തുന്ന സജീവ ഭീകര സംഘടനകളെയാണ് ഇസ്രയേൽ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്നത്. ഭീകതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനുള്ള ഐക്യദാർഢ്യം എന്ന നിലയിലാണ് ഇസ്രയേൽ ലഷ്കറിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി ജനീവയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പോസ്റ്റർ പ്രസർശനം നടന്നു. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സാധാരണക്കാരുടെയും വീരമൃത്യു വരിച്ച സൈനികരുടെയും സ്മരണയ്ക്ക് മുന്നിൽ ബാഷ്പാഞ്ജലി അർപ്പിക്കുകയാണ് രാജ്യം.

Tags: israelLeT26/11Mumbai Terrorist Attacks
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies