ന്യൂഡൽഹി : ഡിസംബർ 19 ന് നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തിന് മുന്നോടിയായി 10 ടീമുകളും തങ്ങൾ നിലനിർത്തിയ കളിക്കാരുടെ പട്ടിക പുറത്തിറക്കുന്ന അവസാന ദിവസമാണ് നവംബർ 26 . ചെന്നൈ സൂപ്പർ കിംഗ്സിൽ നിന്നും ബെൻ സ്റ്റോക്സും രാജസ്ഥാൻ റോയൽസിൽ നിന്നും ജോ റൂട്ടും 2024 ഐപിഎൽ മത്സരങ്ങളിൽ ഉണ്ടാകില്ല. കെ എൽ രാഹുൽ ലക്നൗ സൂപ്പർ ജയന്റ്സിൽ തുടരും.
സ്പിന്നര്‍ മായങ്ക് ഡാഗർ റോയൽ ചലഞ്ചേഴ്സിലേക്ക് മാറിയിട്ടുണ്ട്. പകരമായി ഷഹ്ബാസ് അഹമ്മദിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ ലക്നൗ സൂപ്പർ ജയന്റ്സിലെത്തും. അതേസമയം ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, പൃഥ്വി ഷാ, ഋഷഭ് പന്ത് എന്നീ താരങ്ങളെ ഡൽഹി ക്യാപിറ്റൽസ് ഈ സീസണിലും നിലനിർത്തി.
ഐപിഎൽ ഔദ്യോഗിക ബ്രോഡ്‌കാസ്റ്ററായ സ്റ്റാർ സ്‌പോർട്‌സിന്റെ റിപ്പോർട്ട് അനുസരിച്ച് ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെ എത്തും എന്നാണ് അറിയുന്നത്. മിനി ലേലത്തിന് മുമ്പ് സ്ക്വാഡുകൾ സ്ഥിരീകരിക്കാനുള്ള അവസാന ദിവസമാണ് നവംബർ 26. ഡിസംബർ 19ന് ദുബായിൽ വച്ചാണ് ഐപിഎൽ ലേലം നടക്കുക.
Discussion about this post