തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഓസ്ട്രേലിയ ആണ് ടോസ് നേടിയത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ടിം ഡേവിഡ് ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇന്ത്യ കാര്യവട്ടത്തെ മത്സരത്തിന് ഇറങ്ങുന്നത്.
ഓസീസ് താരങ്ങളിൽ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ആദ്യം മത്സരം ഇന്ത്യ ജയിച്ചതിനാൽ ഓസീസിന് ഈ മത്സരം നിർണായകമാണ്. രാത്രിയോടെ മഞ്ഞ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കാര്യവട്ടത്തെ മത്സരത്തിൽ ടോസ് നിർണായകമാണെന്ന് കരുതപ്പെട്ടിരുന്നു.
കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആറാമത്തെ അന്താരാഷ്ട്ര മത്സരമാണ് ഇന്ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം. വിശാഖപട്ടണത്ത് നടന്ന ആദ്യ ട്വന്റി 20യില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യ ജയിച്ചത്. കാര്യവട്ടം മൈതാനത്തിൽ കൂടുതൽ റൺസ് നേടാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ ബാറ്റിംഗിന് ഇറങ്ങുന്നത്.
Discussion about this post